ബെംഗളൂരു : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ നൽകി ക്രിസ്ത്യൻ സംഘടനകൾ. ഒരു കോടി രൂപയാണ് ശ്രീരാം മന്ദിർ നിധി സമർപ്പണിലേക്ക് ക്രിസ്ത്യൻ സംഘടനകൾ സംഭാവന ചെയ്തത്. കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകുന്നതിനായി നിരവധി ക്രിസ്ത്യൻ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു.
വ്യവസായികളും, സംരംഭകരും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമാണ് ചർച്ചയിൽ പങ്കെടുത്തത്. ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകാൻ നിരവധി പേരാണ് മുന്നോട്ടു വന്നത്.എല്ലാ സമുദായങ്ങളുടെയും പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലുമായിരിക്കും ശ്രീരാമക്ഷേത്രം നിർമ്മിക്കുക. ഇനി വരുന്ന തലമുറകൾക്കും ഇത് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുള്ളതുപോലെ എല്ലാവരുടെയും ഒന്നിച്ചുള്ള മുന്നേറ്റമാണ് ബിജെപി ആഗ്രഹിക്കുന്നതെന്നാണ് അശ്വന്ത് പറഞ്ഞത്. എല്ലാ വിഭാഗത്തിലുള്ള ആളുകളെയും ഉൾക്കൊള്ളിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ഇതാണ് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post