Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന എന്നെ അക്രമിച്ചവരെ സംരക്ഷിക്കുന്നു: കർഷകസമരത്തിലെ ഉജ്ജ്വല പോരാട്ടത്തിന് ശേഷം മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

ഇന്ന് ഞാന്‍ എറണാകുളം പോലീസ് കമ്മിഷണറെ കേസുമായി ബന്ധപ്പെട്ടു ഫോണ്‍ വിളിച്ചെങ്കിലും ഞാന്‍ ആരാണെന്ന് മനസ്സിലായ ഉടന്‍ ഫോണ്‍ കട്ടു ചെയ്യുകയുണ്ടായി

by Brave India Desk
Feb 9, 2021, 07:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കർഷക സമരത്തിലെ ഉജ്ജ്വല പോരാട്ടത്തിന് ശേഷം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. ഫേസ്‌ബുക്ക് പേജിലാണ് അവരുടെ കത്ത്. എറണാകുളം പോലീസ് കമ്മീഷ്ണര്‍ ഓഫീസിനു മുന്നില്‍ വെച്ച്‌ തന്നെ ആക്രമിച്ച ‘സംഘപരിവാര്‍’ നേതാക്കളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ബിന്ദു അമ്മിണി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ പറയുന്നു. ആക്രമണത്തില്‍ പങ്കുള്ള സംഘപരിവാര്‍ നേതാക്കളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും ബിന്ദു അമ്മിണി കത്തില്‍ പറയുന്നു.

ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ. ‘ഞാന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട അക്ഷരഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച ഒരാളാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന എന്നെ 2019 ഭരണഘടനാ ദിനത്തില്‍ ഗൂഡാലോചന നടത്തി ആസൂത്രിതമായി സംഘടിതമായി വന്നു എറണാകുളം പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്‍പില്‍ വെച്ച്‌ കെമിക്കല്‍ സ്പ്രേ ഉപയോഗിച്ച്‌ ആക്രമിച്ച പ്രതികള്‍ ആണ് ഫോട്ടോയിലുള്ളത്. അതില്‍ കൃത്യം നടത്തിയ പ്രതിയെ മാത്രം അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ പ്രതി ചേര്‍ക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.’

Stories you may like

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്‌ വരെ എന്റെ മൊഴി എടുക്കാന്‍ പോലും തയ്യാറായിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട്‌ തുടങ്ങി യാതൊന്നും ഇപ്പോഴും ലഭ്യമായിട്ടില്ലെന്നാണ് പോലീസ് തന്നെ അറിയിച്ചത്. എന്റെ കണ്ണിന്റെ കാഴ്ച അടക്കം ഭാഗികമായി നഷ്ടപ്പെട്ടിട്ടും, ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്ത്‌ വെച്ച്‌ ദളിത് സ്ത്രീ ആയ ഞാന്‍ ആസിഡ് സ്വഭാവത്തിലുള്ള ദ്രാവകം ഉപയോഗിച്ച്‌ ആക്രമിക്കപ്പെട്ടിട്ടും, യാതൊരു വിധ അന്വേഷണവും നടത്താത്ത പോലീസില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.’

‘അന്വേഷണ ഉദ്യോഗസ്ഥര്‍ എന്റെ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും തയ്യാറല്ല. ജില്ലാ കോടതിയില്‍ നിന്നും മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചതിനു ശേഷം പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം തള്ളിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറല്ല. ഇന്ന് ഞാന്‍ എറണാകുളം പോലീസ് കമ്മിഷണറെ കേസുമായി ബന്ധപ്പെട്ടു ഫോണ്‍ വിളിച്ചെങ്കിലും ഞാന്‍ ആരാണെന്ന് മനസ്സിലായ ഉടന്‍ ഫോണ്‍ കട്ടു ചെയ്യുകയുണ്ടായി. പിന്നീട് വിളിച്ചിട്ട് കോള്‍ എടുക്കാന്‍ തയ്യാറായിട്ടില്ല.’

‘പ്രോസീക്യൂഷന്‍ കേസ് ശരിയായി നടത്താത്ത സാഹചര്യത്തില്‍ എനിക്ക് കേസില്‍ ‌അഭിഭാഷകനായ ജയകൃഷ്ണന്‍ യു എന്ന ഹൈകോര്‍ട്ട് അഭിഭാഷകനെ ആശ്രയിക്കേണ്ടി വന്നു. കോടതിയില്‍ നിന്നും എനിക്ക് സമന്‍സ് അയച്ചിരുന്നു എന്നാണ് ഓര്‍ഡറിലുള്ളത്. എന്നാല്‍ എനിക്ക് യാതൊരു വിധ അറിയിപ്പും കോടതിയില്‍ നിന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ ഏജന്‍സി വര്‍ക്കിലൂടെ ജീവനക്കാരെ സ്വാധീനിച്ചിരിക്കാം എന്ന് ഞാന്‍ കരുതുന്നു.

കേരളത്തിനേക്കാൾ ഏഴിരട്ടി ജനസംഖ്യയുള്ള യുപിയിൽ കോവിഡ് നിയന്ത്രണത്തില്‍; കഴിഞ്ഞ 24 മണിക്കൂറില്‍ ഒരൊറ്റ കൊറോണ‍ മരണമില്ല

സംഭവം നടന്ന സമയത്തു അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഈ പ്രതികള്‍ തലേ ദിവസം ഹൈകോടതി പരിസരത്ത് വെച്ച്‌ ഗൂഡാലോചന നടത്തുന്നത് കണ്ടിരുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു. (അദ്ദേഹം ഇപ്പോള്‍ അത് ഓര്‍മ്മിക്കുന്നുണ്ടോ എന്ന് അറിയില്ല ) പോലീസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് മുന്‍‌തൂക്കം നല്‍കുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട എനിക്ക് നേരെ ഉണ്ടായ ക്രൂരമായ സംഘപരിവാര്‍ ആക്രമണത്തില്‍ കേരള പോലീസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.’

Tags: bindu amminipepper spray
Share18TweetSendShare

Latest stories from this section

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

Discussion about this post

Latest News

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies