ഡൽഹി: രാജ്യത്ത് 5ജി സേവനം അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 2022 തുടക്കത്തില്‍ രാജ്യത്ത് 5ജി ശൃംഖല വിന്യാസം ആരംഭിക്കാനാവുമെന്ന് കേന്ദ്ര സർക്കാർ സൂചന നൽകി.
3.92 ലക്ഷം കോടിയുടെ സ്‌പെക്ട്രം ലേലം മാർച്ച് ഒന്നിന് നടക്കും. 2021 അവസാനത്തോടെയോ 2022 തുടക്കത്തിലോ ആവും 5ജി സേവനം ലഭ്യമാക്കിത്തുടങ്ങുക. 2021 ഒക്ടോബറില്‍ 5ജി പരീക്ഷണം ആരംഭിക്കാനാവുമെന്നും കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.
അഴിമതിരഹിതമായ സ്പെക്ട്രം ലേലം ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.








