ചെക്ക് കേസിൽ പ്രശസ്ത തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരൻ അറസ്റ്റിൽ. വര്‍ക്കല സ്വദേശി നല്കിയ ചെക്ക് കേസിലാണ് പൊലീസ് നടപടി. ഇടുക്കി കാന്തല്ലൂരില്‍ നിന്നാണ് വര്‍ക്കല പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ വൈകിട്ട് വര്‍ക്കല കോടതിയില്‍ ഹാജരാക്കും.
ന്തഭദ്രം, രുദ്രസിംഹാസനം എന്നീ സിനിമകളുടെ തിരുക്കഥാകൃത്താണ്. ഇദ്ദേഹത്തിനെതിരെ ഒരാഴ്ച മുമ്പാണ് പണം നല്‍കാതെ വഞ്ചിച്ചതായി കാട്ടി വര്‍ക്കല സ്വദേശി പരാതി നല്‍കിയത്. നിരവധി മാന്ത്രിക നോവലുകളും കഥകളും എഴുതിയയാളാണ് സുനില്‍ പരമേശ്വരന്.
Discussion about this post