ഒട്ടാവ: ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊവിഡിനെ അതിജീവിക്കാൻ ഇന്ന് ലോകത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും ഇന്ത്യക്ക് നിർണ്ണായകമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ലോകം കൊവിഡിൽ നിന്നും കരകയറുകയാണ്. അതിന് പിന്നിൽ ഇന്ത്യയുടെ ഔഷധ വിതരണ സംവിധാനത്തിന് പ്രത്യേകമായ പങ്കുണ്ട്. ഇന്ത്യ വികസിപ്പിച്ച വാക്സിൻ ലോകമെമ്പാടും എത്തിക്കുന്നതിന് ആത്മാർത്ഥമായി പ്രയത്നിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ നേതൃപാടവം അതുല്യമാണ്.‘ ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് കനേഡിയൻ പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്.












