ഡല്‍ഹി: 2015 മുതല്‍ രാജ്യത്ത് 80 ശതമാനത്തോളം കുഞ്ഞുങ്ങളെ ദത്തെടുത്തുവെന്ന കണക്ക് പുറത്തുവിട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 0-2 വയസ് വരെ പ്രായമുള്ള കുട്ടികളുടെ ദത്തെടുക്കല്‍ കണക്കാണ് കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
രാജ്യസഭയിലെ ചോദ്യത്തിന് എഴുതി നല്കിയ മറുപടിയിലാണ് മന്ത്രാലയം കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. 2015 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 16,856 കുട്ടികളെയാണ് ദത്തെടുത്തത്. ഇതില്‍ 0-2 വയസ് വരെ പ്രായമുള്ള 13,495 കുഞ്ഞുങ്ങളെയും, 2-4 പ്രായമുള്ള 1,340 കുട്ടികളേയും, 4-6 വയസ് വരെയുള്ള 889 കുട്ടികളെയും, 6-8 വയസുള്ള 401 കുട്ടികള്‍, 8-10 വയസ് പ്രായത്തില്‍ 350 , 10-12 വരെ 192 , 12-14 വരെ 100, 14-18 വരെ 59 എന്നിങ്ങനെയാണ് കണക്ക്. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള 725 കുഞ്ഞുങ്ങളെയും ഇക്കാലയളവില്‍ ദത്ത് നൽകിയതായി സ്മൃതി ഇറാനി വ്യക്തമാക്കി.
Discussion about this post