ഗുജറാത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മുസ്ലീംകള്‍ക്ക് ഇടം നല്കി ബിജെപി. ഭറൂച് ജില്ലയില്‍ 31 സ്ഥാനാര്‍ത്ഥികള്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. ഇതില്‍ 17 പേര് വനിതകളാണ്. ജില്ലയില്‍ ആദ്യമായാണ് ബിജെപി ഇത്ര കൂടുതല്‍ മുസ്ലീംകള്‍ക്ക് തെരഞ്ഞെടുപ്പ് പോരില്‍ അവസരം നല്‍കുന്നത്.
ജില്ലാ പഞ്ചായത്ത്, ഒമ്പത് തെഹ്സിലുകള്, നാലു മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതുവരെ 320 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതായി ബിജെപി ജില്ലാ പ്രസിഡണ്ട് മരുതിസിന്‍ഹ് അതോദാരിയ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ് ഉള്ളത്.
Discussion about this post