ഡൽഹി: ഗൂഗിൾ മാപ്പിന് പകരം കൂടുതൽ കൃത്യതയോട് കൂടിയ ഇന്ത്യൻ ആപ്പ്ളിക്കേഷനുമായി ഐ എസ് ആർ ഒ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മാപ്പ് മൈ ഇന്ത്യയുമായി ചേർന്ന് ആപ്പ് തയ്യാറാക്കനൊരുങ്ങുകയാണ് ഐ എസ് ആർ ഓ.
ആപ്പിന് പുറമെ മാപ്പിംഗ് പോര്‍ട്ടലുകള്‍, ജിയോ സ്പേഷ്യല്‍ സോഫ്റ്റ്വെയറുകൾ എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്. നാവിഗേഷനിൽ പ്രാദേശിക വിവരങ്ങളിൽ ഉൾപ്പെടെ കൃത്യത ഉറപ്പ് വരുത്താനാണ് പുതിയ ശ്രമമെന്ന് മാപ്പ് മൈ ഇന്ത്യ സിഇഒ റോഹന്‍ വര്‍മ്മ വ്യക്തമാക്കുന്നു. ഐഎസ്ആർഒയുടെ ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഇതിനായി ഉപയോഗപ്പെടുത്താനാണ് ശ്രമം.
കാലാവസ്ഥ, മലിനീകരണം, കാര്‍ഷിക വിളകള്‍, ഭൂമിയുടെ ഘടനമാറ്റം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ പോലുള്ള വിവരങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. ഐ എസ് ആർ ഒയുടെ സാറ്റലൈറ്റ് ഇമേജിംഗ് സംവിധാനം, ഭൗമ നിരീക്ഷണ സംവിധാനം, ഡിജിറ്റൽ ഭൂപട വിവരങ്ങൾ എന്നിവയും പദ്ധതിക്കായി ഉപയോഗിക്കും.








