ചെന്നൈ: തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി. ശിവകാശിയിലെ കെ ആർ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം. സംഭവത്തിൽ ഒൻപത് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.
സ്ഫോടന ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഫയർഫോഴ്‌സും പോലീസും സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ പടക്ക നിർമ്മാണശാല പ്രവർത്തിച്ചത് എന്നതടക്കം അന്വേഷിക്കാനാണ് തീരുമാനം.
രണ്ട് ദിവസത്തിനിടെ തമിഴ്നാട്ടിൽ ഉണ്ടാകുന്ന സമാനമായ രണ്ടാമത്തെ ദുരന്തമാണിത്. കഴിഞ്ഞ ദിവസം വിരുദുനഗർ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിലും സ്‌ഫോടനം ഉണ്ടായിരുന്നു. സത്തൂറിലെ പടക്ക നിർമ്മാണ ശാലയിയിലെ ഈ സ്ഫോടനത്തിൽ ഗർഭിണിയും കോളേജ് വിദ്യാർത്ഥിനിയും ഉൾപ്പെടെ 19 പേർ മരിച്ചിരുന്നു.
Discussion about this post