തൃശൂർ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
സിഎഎ നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളത്. അത് അമിത് ഷാ നടപ്പാക്കും. പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമാണെന്നും ബി ഗോപാലകൃഷ്ണന്‍ ചോദിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നല്‍കുന്നത് വര്‍ഗീയത ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമാണെന്നും ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. വര്‍ഗീയത ആണെങ്കില്‍ പണം നല്‍കുന്നത് സിപിഎം തടയുമോ? മുഖ്യമന്ത്രി എസ്ഡിപിഐയെപോലെ ചിന്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണത്തിന് പണം നല്‍കിയതിന് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മാപ്പു ചോദിച്ചു. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.











