മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. സുഷമാ സ്വരാജിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.
സുഷമാ സ്വരാജിനോടുള്ള ആദര സൂചകമായാണ് സര്‍ക്കാര്‍ പ്രതിമ സ്ഥാപിക്കുന്നത്.
സുഷമയുടെ ലോക്‌സഭാ മണ്ഡലമായ വിധിഷയിലാണ് പ്രതിമ സ്ഥാപിക്കുക. വിധിഷ മണ്ഡലത്തില്‍ നിരവധി വികസന പദ്ധതികളാണ് സുഷമാ സ്വരാജ് നടപ്പാക്കിയിരിക്കുന്നത്. ഇതിനോടുള്ള നന്ദി സൂചകമായാണ് പ്രതിമ സ്ഥാപിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിധിഷയിലെ ടൗണ്‍ ഹാളില്‍ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം.
Discussion about this post