മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ റെക്കോർഡ് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 52,000 മാർക്കിലേക്ക് ഉയർന്നു. 550 പോയിൻറ് ഉയർന്ന് 52,100 ലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
നിഫ്റ്റി 15,300 ന് മുകളിലാണ്. ഇൻഡസ് ഇൻഡ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ എന്നിവയെല്ലാം വൻ ലാഭത്തിൽ വ്യാപാരം തുടരുന്നു.
ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രാവർത്തികമായി തുടങ്ങിയതോടെയാണ് ഓഹരി വിപണികളിൽ വൻ കുതിച്ചു കയറ്റം തുടരുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിന്റെയും ഓഹരി സ്ഥായിയായ ലാഭത്തിൽ വ്യാപാരം തുടരുന്നു.
Discussion about this post