Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അർഹമായതിൽ വിവാദ നോവൽ മീശയും

by Brave India Desk
Feb 15, 2021, 05:53 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: 2019-ലെ കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’ നോവൽ വിഭാ​ഗത്തിൽ പുരസ്കാരത്തിന് അർഹമായി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങള്‍. ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് അര്‍ഹനായി.

സാഹിത്യ അക്കാദമിയുടെ 2019-ലെ വിശിഷ്ടാംഗത്വത്തിന് പി.വല്‍സലയും വി.പി.ഉണ്ണിത്തിരിയും അര്‍ഹരായി. 50,000 രൂപയും സ്വര്‍ണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി അപ്പുക്കുട്ടന്‍, റോസ് മേരി, യൂ കലാനാഥന്‍, സി പി അബൂബക്കര്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.

പി.രാമന്‍ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആര്‍.രേണുകുമാര്‍ (കവിത-കൊതിയന്‍), വിനോയ് തോമസ് (ചെറുകഥ-രാമച്ചി), സജിത മഠത്തില്‍ (നാടകം-അരങ്ങിലെ മത്സ്യഗന്ധികള്‍, ജിഷ അഭിനയ (നാടകം-ഏലി ഏലി ലമാ സബക്താനി), ഡോ.കെ.എം.അനില്‍ (സാഹിത്യ വിമര്‍ശനം-പാന്ഥരും വഴിയമ്പലങ്ങളും), ജി.മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം-നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ.ആര്‍.വി.ജി.മേനോന്‍ (വൈജ്ഞാനിക സാഹിത്യം-ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണന്‍ (ജീവചരിത്രം/ആത്മകഥ-ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍ കാഴ്ചകള്‍), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം- വിശുദ്ധപാപങ്ങളുടെ ഇന്ത്യ), കെ.അരവിന്ദാക്ഷന്‍ (വിവര്‍ത്തനം-ഗോതമബുദ്ധന്റെ പരിനിര്‍വ്വാണം), കെ.ആര്‍.വിശ്വനാഥന്‍ (ബാലസാഹിത്യം-ഹിസാഗ), സത്യന്‍ അന്തിക്കാട് (ഹാസസാഹിത്യം- ഈശ്വരന്‍ മാത്രം സാക്ഷി) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.

2019-ലെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചു. പ്രൊഫ.പി.മാധവന്‍ (ഐ.സി.ചാക്കോ അവാര്‍ഡ്), ഡി.അനില്‍കുമാര്‍ (കനകശ്രീ അവാര്‍ഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാര്‍ അവാര്‍ഡ്), അമല്‍ (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്), സന്ദീപാനന്ദ ഗിരി (കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്), സി.എസ്.മീനാക്ഷി (ജി.എന്‍.പിളള അവാര്‍ഡ്), ഇ.എം.സുരജ (തുഞ്ചന്‍സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.

Tags: MAINstate sahitya academy award
Share14TweetSendShare

Discussion about this post


Related News

വാഹന പണിമുടക്ക് ആരംഭിച്ചു; ബി എം എസ് പങ്കെടുക്കുന്നില്ല, കടകൾ തുറന്ന് വ്യാപാരികൾ

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

‘കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയത് സര്‍ക്കാരിന് വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ട്’; ബിനോയ് വിശ്വത്തിനോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോകണമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

Next Post
New Delhi, Aug 02 (ANI): A health worker in personal protective equipment (PPE) collects a nasal sample from a woman at a local health centre to conduct tests for the coronavirus disease (COVID-19), amid the spread of the disease, in New Delhi on Sunday. (ANI Photo/Rahul Singh)

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

Latest News

പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട വാക്സിനേഷൻ ഏറ്റെടുത്ത് രാജ്യം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇന്ന് വാക്സിൻ സ്വീകരിച്ചേക്കും

വാഹന പണിമുടക്ക് ആരംഭിച്ചു; ബി എം എസ് പങ്കെടുക്കുന്നില്ല, കടകൾ തുറന്ന് വ്യാപാരികൾ

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News