ഇടുക്കി: കട്ടപ്പനയില്‍ തെരുവുനായയെ നടുറോഡില്‍ കെട്ടിവലിച്ച 51 കാരന് അറസ്റ്റില്‍. കൈരളി ജംഗ്ഷന് മാണ്ടിയില്‍ ഷാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതിനു പിന്നാലെയാണ് മൃഗങ്ങളോടുളള ക്രൂരത തടയല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കൈരളി ജംഗ്ഷനില്‍ ഷാബു നായയെ കെട്ടിവലിക്കുന്നത് കണ്ട സിദ്ധാര്‍ത്ഥ് എന്ന യുവാവ് ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നായയെ ഷാബു വടികൊണ്ട് അടിച്ച ശേഷം വള്ളികൊണ്ട് കെട്ടി റോഡിലൂടെ വലിക്കുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു. റോഡിലൂടെ 20 മീറ്ററോളം ഇയാള്‍ നായയെ കെട്ടിവലിച്ചു.
ശരീരത്തില്‍ സാരമായി പരുക്കേറ്റ നായയെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം പിന്നീട് അഭിജിത്ത്, സിദ്ധാര്‍ഥ് എന്നിവരുടെ സംരക്ഷണയില്‍ വിട്ടു.
Discussion about this post