മുംബൈ : കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള സമൂഹമാധ്യമ പ്രചാരണത്തിനു ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ റഡാറിലുള്ളത് 70പേർ.
പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതിപ്രവർത്തകരായ ദിശ രവി, ശാന്തനു മുളുക് എന്നിവരടക്കം 70 പേർ ജനുവരി 11നു ഖലിസ്ഥാൻ അനുകൂല സംഘടനയായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ‘സൂം’ ചർച്ചയിൽ പങ്കെടുത്തെന്നാണു പൊലീസിന്റെ ആരോപണം.
വീഡിയോ കോൺഫ്രൻസിൻറെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ‘സൂം’ അധികൃതർക്കു പൊലീസ് കത്തയച്ചു.
പൊലീസ് കസ്റ്റഡിയിലുള്ള ദിശയ്ക്കു കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ ഡൽഹി കോടതി അനുമതി നൽകി. അറസ്റ്റ് നേരിടുന്ന ശാന്തനുവിനു മുൻകൂർ ജാമ്യം അനുവദിച്ചു . അറസ്റ്റ് തടയണമെന്നാവഴ്യപ്പെട്ടുള്ള നികിതയുടെ അപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും.
Discussion about this post