ബീജിംഗ്: ചൈനയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ ഭരണകൂടം വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ചൈനാക്കടലിനോട് ചേര്‍ന്നുള്ള സന്യ നഗരത്തില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് മുസ്ലീംങ്ങള്‍ക്കെതിരെയാണ് ചൈനയുടെ അടിച്ചമര്‍ത്തല്‍ നടപടി. ഉയ്ഗുര്‍ മുസ്ലിംങ്ങള്‍ക്കെതിരെയുള്ള ചൈനയുടെ അക്രമ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.
\തൊട്ടുപിന്നാലെയാണ് ഇസ്ലാമിക ചിന്താഗതിയുള്ളവരുടെ സ്വത്വം നശിപ്പിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് ഭരണകൂടം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും എല്ലാം പരിധികളും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറികടക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.മുസ്ലീങ്ങള്‍ക്ക് പള്ളികളില്‍ ഉച്ചഭാഷിണി സ്ഥാപിക്കാനോ പുതിയ പള്ളികളുടെ നിര്‍മ്മാണത്തിനോ അനുവാദമില്ല. ഖുര്‍ആന്‍, അറബിപുസ്തകങ്ങള്‍ എന്നിവയുടെ വായനയും നിരോധിച്ചിരിക്കുകയാണ്.
ഉയ്ഗുര്‍ മുസ്ലീംങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലും ഗണ്യമായി വര്‍ദ്ധിച്ചു.പള്ളികളില്‍ നിന്നുള്ള ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു. പള്ളികളിലെ താഴികക്കുടങ്ങള്‍ നശിപ്പിച്ചു. ഇതുകൂടാതെ അറബ് രാജ്യങ്ങളുടെ മാതൃകയിലുള്ള പള്ളികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിരോധിച്ചിരിക്കുയാണ്.മുസ്ലിം മത സ്വത്വം ഇല്ലാതാക്കാനാണ് ചൈനീസ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദേശ സ്വാധീനങ്ങള്‍ക്കും മതങ്ങള്‍ക്കും എതിരെയാണ് പ്രധാനമായും ചൈനീസ് ഭരണകൂടം സംസാരിക്കുന്നത്. ചൈനയിലെ മുസ്ലീം സമുദായത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അക്രമപരമായ മത തീവ്രവാദത്തെ മറികടക്കുവാനാണെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവകാശപ്പെടുന്നത്.











