ലഖ്നൗ: മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്ഫോടക വസ്തുക്കളുമായി ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കെട്ടുകഥയെന്ന് പോപ്പുലര്‍ ഫ്രണ്ട്. അറസ്റ്റിലായവര്‍ സംഘടന വിപുലീകരണ ചുമതലയുമായി ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പോപ്പുലര്‍ ഫ്രണ്ട‌് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരെയാണ് ഗുഡംബ മേഖലയില്‍ നിന്ന് യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസം പിടികൂടിയത്.
എന്നാൽ ഇവരെ യുപി പോലീസ് യുപിയിൽ നിന്നാണ് പിടികൂടിയത്. അതേസമയം രുവരെയും ഈ മാസം 11 ന് ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാര്‍ അറിയിച്ചിരുന്നെന്നും കുറിപ്പില്‍ പറയുന്നു.കാണ്മാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി കുടുംബങ്ങള്‍ നല്‍കിയിരുന്നെന്നും പിഎഫ് ഐ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരില്‍ കെട്ടുകഥകള്‍ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
വസന്ത് പഞ്ചമി ദിവസം സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യുപി എജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടു. 16 സ്ഫോടക വസ്തുക്കളും മറ്റു സജ്ജീകരണങ്ങളും ഇവരില്‍ നിന്ന് കണ്ടെത്തിയെന്നാണ് വെളിപ്പെടുത്തല്‍.അതേസമയം ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ഇസ്ലാമിക വേട്ടയാണ് എന്ന നിലയില്‍ പ്രചരണം ശക്തമാണ്.
Discussion about this post