Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിലെ മയക്ക് മരുന്ന്/ സെക്സ് മാഫിയകൾ ഞെട്ടിക്കുന്നത്, മാതാവിനെ അവരറിയാതെ മയക്ക് മരുന്നു കൊടുത്ത് ഗർഭിണിയാക്കിയ മകൻ മുതൽ ഭർതൃമതിയെ സെക്സ് റാക്കറ്റിൽ കൊണ്ടുപോയ സംഘം വരെ

ആണ്‍കുട്ടികളില്‍ ലൈംഗിക സുഖം കണ്ടത്തുന്ന സമ്പന്നരെ വലയിലാക്കി പോക്‌സോ കേസ്സില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം സമ്പാദിക്കുന്നത്.

by Brave India Desk
Feb 18, 2021, 10:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 196 യുവാക്കളെയാണ് മയക്കുമരുന്നിന് അടിമകളായി മംഗളൂരുവിലെ രണ്ടു ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്നിന് അടിമകളായി മനോനില തെറ്റിയ ഇവരില്‍ ഭൂരിഭാഗവും 17 മുതല്‍ വയസ്സുവരെയുള്ളവരാണ്. മയക്കുമരുന്നിന് അടിമയായ മകന്‍ സ്വന്തം മാതാവിനെ ഗര്‍ഭിണിയാക്കിയ നടുക്കുന്ന സംഭവം വരെ കാസര്‍കോട്ടുണ്ടായിട്ടുണ്ട്.

മാതാവിന് മയങ്ങാനുള്ള മരുന്ന് ഉയര്‍ന്ന തോതില്‍ നല്‍കിയാണ് പുത്രന്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഇവര്‍ ഗര്‍ഭിണിയായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗര്‍ഭിണിയായ സംഭവത്തില്‍ മകന്‍ ചെയ്ത ക്രൂരകൃത്യം അമ്മ അറിഞ്ഞിരുന്നില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാല്‍സംഗം ചെയ്തത് മയക്കുമരുന്നിനടിമയായ സ്വന്തം മകനാണെന്ന സത്യം പുറത്തു വന്നത്.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

സമാന രീതിയില്‍ തന്നയാണ് കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷന് പ്രദേശത്തെ ഒരു ‘അമ്മ’ മകന്റെ ലൈംഗിക അതിക്രമം അതിരുവിട്ടപ്പോള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത് .കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ ലഹരി മരുന്ന് വാങ്ങാന്‍ കണ്ടെത്തുന്ന വഴികളും ഞെട്ടിപ്പിക്കുന്നതാണ്. ആണ്‍കുട്ടികളില്‍ ലൈംഗിക സുഖം കണ്ടത്തുന്ന സമ്പന്നരെ വലയിലാക്കി പോക്‌സോ കേസ്സില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം സമ്പാദിക്കുന്നത്.

പോക്‌സോ കേസ്സില്‍ കുടുങ്ങിയാലുള്ള മാനക്കേടും നൂലാമാലകളും ഭയന്ന് പലരും ഭീമമായ പണം നല്‍കുകയാണ് പതിവ്. ഇതിനൊപ്പം സ്ത്രീകളെ സെക്സ് റാക്കറ്റിലേക്കെത്തിക്കാനും സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 3 വയസ്സുകാരിയെ ഉപേക്ഷിച്ചു ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട 21 കാരിയെ സെക്സ് മാഫിയയുടെ കയ്യിൽ നിന്നും കേരള പോലീസ് രക്ഷിച്ചെടുത്തത് സാഹസികമായാണ്.

നവമാധ്യമമായ ഷെയര്‍ ചാറ്റിംഗില്‍ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് യുവതിയെ കെണിയില്‍പ്പെടുത്തുകയും തുടര്‍ന്ന് ഗോവ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന് കൈമാറുകയുമായിരുന്നു, മലപ്പുറം സ്വദേശിയായ യുവാവിന്റെയും കര്‍ണ്ണാടക ഗോകര്‍ണ്ണം സ്വദേശിയായ യുവാവിനുമൊപ്പം ഗോകര്‍ണ്ണം ബീച്ചിലെ കുടിലില്‍ നിന്നാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ യുവതിയെ കണ്ടെത്തിയത്.

21 കാരി കുഞ്ഞിമംഗലം പറമ്പത്തെ ഭര്‍തൃമതിയായ യുവതിയെ പയ്യന്നൂര്‍ പൊലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്തിച്ചത് സിനിമാക്കഥകളെ വെല്ലുന്ന നീക്കങ്ങളിലൂടെയാണ്.യുവതിയുടെ കയ്യിലുണ്ടായിരുന്ന അഞ്ചുപവനോളം വരുന്ന മാലയും മോതിരവും വിറ്റാണ് ഇവര്‍ സുഖജീവിതം നയിച്ചു വന്നിരുന്നത്.

യുപിയില്‍ പിടിയിലായ മലയാളികൾ ചില്ലറക്കാരല്ല: ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണ വിഭാഗം ദേശീയ മേധാവി; ഫിറോസ് വടകര കലാപത്തിന്റെ സൂത്രധാരന്‍

ഷെയര്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണ്ണത്തെ മാഫിയാസംഘങ്ങളില്‍ പെട്ട അമല്‍ നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയത്.  നാട്ടില്‍ നിന്ന് മുങ്ങിയ യുവതി തമിഴ് നാട്ടില്‍ സേലത്തെത്തുകയും, അവിടുത്തെ തട്ടുകടക്കാരന്റെ ഫോണില്‍ മാതാവിനെ വിളിക്കുകയും കടക്കാരന്‍ ഫോണ്‍ തിരിച്ചു നല്‍കുമ്പോള്‍ നമ്പര്‍ ഡിലീറ്റു ചെയ്യുകയുമായിരുന്നു.

ഗോകര്‍ണ്ണത്തെ നിശാ ശാലയില്‍ മയക്കുമരുന്ന് മാഫിയയുമായി ഇടപഴകുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെ താമസിച്ചുവന്ന യുവതിയെ രാത്രിയോടെ സമീപത്തെ ഒരു കുടിലില്‍ നിന്നും പൊലീസ് പിടികൂടി ബാംഗ്ലൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. ഗെറ്റ് ടുഗദര്‍ സംഘത്തിന്റെ റാക്കറ്റിലകപ്പെട്ട് ജീവിതം വഴി തെറ്റുമായിരുന്ന യുവതിയെയാണ് പയ്യന്നൂര്‍ പൊലീസ് സാഹസികമായ നീക്കങ്ങളിലൂടെ രക്ഷപ്പെടുത്തിയത്.

Tags: drug mafiaSEX Mafia
Share7TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies