കണ്ണൂര്‍ : കോണ്‍ഗ്രസ് എംപി കെ സുധാകരനെതിരെ സിപിഎം എംപി കെകെ രാഗേഷ് രംഗത്ത്. കെ സുധാകരന് ഭ്രാന്ത് ആണെന്നും ഉടന്‍ ചികിത്സിക്കണം എന്നും കെകെ രാഗേഷ് ആവശ്യപ്പെട്ടു.സുധാകരന് ഭ്രാന്ത് ആണെന്നും ഉടന്‍ ചികിത്സിയ്ക്കണമെന്നും കെ.കെ രാഗേഷ് ആവശ്യപ്പെട്ടു.
” ജനങ്ങളോട് മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍ തോന്നിയത് വിളിച്ചു പറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെ പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരെ ജാത്യാധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. അതിന് രാഹുല്‍ ഗാന്ധി മുന്‍കൈയ്യെടുക്കണം” -കെ.കെ രാഗേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കെ.സുധാകരന്‍ അധിക്ഷേപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അച്ഛന്‍ ചെത്തുകാരനായ കോരേട്ടന്‍ പിണറായിയിലെ കള്ളുഷാപ്പുകളില്‍ കള്ളു കുടിച്ച് നടക്കുകയായിരുന്നു എന്നാണ് കെ.സുധാകരന്‍ പരിഹസിച്ചത്. കാസര്‍കോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലായിരുന്നു സുധാകരന്‍ ഇക്കാര്യം പരാമര്‍ശിച്ചത്
Discussion about this post