നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25 ന് പുതുച്ചേരിയിലെത്തും. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി പുതുച്ചേരിയില്‍ എത്തുന്നത്. 2018 ഫെബ്രുവരിയിലാണ് അവസാനമായി അദ്ദേഹം പുതുച്ചേരി സന്ദര്‍ശിച്ചത്.
പ്രധാനമന്ത്രി വരുന്നതില്‍ ജനങ്ങളും പാര്‍ട്ടി അണികളും ഒരുപോലെ സന്തോഷത്തിലാണെന്നും പുതുച്ചേരി ബി ജെ പി പ്രസിഡന്റ് വി സാമിനാഥന്‍ അറിയിച്ചു.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വേണ്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് പുതുച്ചേരിയിലെ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധമില്ലെന്നും സാമിനാഥന്‍ വ്യക്തമാക്കി.
Discussion about this post