ഇടതു സാംസ്കാരിക മുഖങ്ങളിൽ പ്രമുഖനായ നദി എന്ന നദീറിനെതിരെ വീണ്ടും ഗുരുതരമായ ശിശുപീഡന ആരോപണങ്ങൾ. മാധ്യമ പ്രവര്ത്തകനെന്നും ആക്ടിവിസ്റ്റെന്നും അറിയപ്പെടുന്ന നദീറിനെ മാവോയിസ്റ്റ് കേസിൽ യുഎപിഎചുമത്തിയപ്പോൾ അതിൽ നിന്ന് രക്ഷിച്ചെടുത്തത് സിപിഎം ആയിരുന്നു. ഇതിനെ കുറിച്ച് സിപിഎം പിബി അംഗം എംഎ ബേബി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളെ രക്ഷിക്കാനായി അന്ന് സോഷ്യൽ മീഡിയയിലെ പല ഉന്നത വ്യക്തികളും രംഗത്തെത്തിയിരുന്നു.
മതിയായ തെളിവില്ലെന്ന പേരിലാണ് നദീറിനെ അന്ന് യുഎപിഎയിൽ നിന്ന് ഒഴിവാക്കിയത്. ഇതിനിടെയാണ് ഇപ്പോൾ ഇയാൾ ഒരു പീഡോഫിൽ ആണെന്ന വിവരവും പുറത്തു വരുന്നത്. നിരവധി ആൾക്കാരാണ് ഇയാൾക്കെതിരെ രംഗത്തെത്തിയത്. സുനിതാ ദേവദാസ് ഉൾപ്പെടെ പലരും രംഗത്തുണ്ട്. ചില പോസ്റ്റുകൾ കാണാം: തിരക്കഥ കൃത്തായ എബി ജോസഫിന്റെ പോസ്റ്റ് ഇങ്ങനെ,
ചില മനുഷ്യരെ കാണുമ്പോ നമ്മുടെ ഉള്ളിൽ ഒരു അപായ മണി മുഴങ്ങും സൂക്ഷിക്കണം എന്ന് . ഒരിക്കൽ കേരളത്തിലെ അമാനവ പീഡോ വർഗ്ഗങ്ങൾ പൊക്കി നടന്ന ഒരു ലിബറൽ . അനാർക്കികളുടെ വീടും താമസ ഇടങ്ങളും അവനായി മലർക്കെ തുറന്നിട്ടു . അവൻ കള്ളനാണ് അവൻ മാജിക് നടത്തി ആളെ പറ്റിക്കും എന്നും അവൻ അവന്റെ കൺ കെട്ടു വിദ്യ കാട്ടി അമ്പലം വിഴുങ്ങുന്ന മന്ത്രവാദി ആണെന്ന് പറഞ്ഞു പറ്റിക്കുമ്പോഴും കൂടെ ഉണ്ടായിരുന്ന ഊളകളോട് പറഞ്ഞിട്ടുണ്ട് . അവനെ നമ്പാതെ എന്ന് . അവൻ അമ്പലം വിഴുങ്ങില്ല കഴുക്കോലിൽ കടിച്ചിട്ട് നിങ്ങളെ ഉപനയനം ചെയ്യിക്കുന്ന ഏർപ്പാട് ആണ് എന്നും ആവശ്യത്തിന് വിളിച്ചു പറഞ്ഞിട്ടുണ്ട് ..
മൂന്നാലു കൊല്ലം മുന്നേ ഒരു പതിനെട്ട് വയസ് അന്നുള്ള ഒരു പെങ്കൊച്ച് ഇൻബോക്സിൽ വന്നിട്ട് അവനും കൂട്ടുകാരും കൂടി അക്കാലത്ത് ഈ അമാനവ പിത്തലാട്ടങ്ങളിൽ വീണു പോയ ഒരു പെങ്കൊച്ചിനെ ചൂഷണം ചെയ്തതിന്റെയും തുടർന്ന് അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെയും ഒരു കഥ പറഞ്ഞിരുന്നു . കേട്ട് തരിച്ചിരുന്നു പോയി ..അതിപ്പോഴും പൊതു സമൂഹത്തോട് പറയാൻ ലജ്ജയുണ്ട് . എന്നിട്ടും അന്നും പറ്റാവുന്ന വിധം ആളുകളോട് വിളിച്ചു പറഞ്ഞു . ചെയ്യരുത് . നമ്പരുത് . കേട്ടില്ല .
നാലക്ഷരം കൂട്ടി പിടിച്ചെഴുതാൻ ശേഷി ഉണ്ടെന്ന് കരുതി അവൻ / അവൾ എല്ലാം തികഞ്ഞ ആളുകൾ ആണെന്ന് കരുതുന്ന വിഡ്ഢികൾ ആണ് എമ്പാടും . അത് കൊണ്ടാണ് എന്റെ മേൽ എഴുതുന്നു എന്ന ഒറ്റ കാര്യം കൊണ്ട് അടുപ്പം കാണിക്കുകയും ഞാൻ പറയുന്നതും ചെയ്യുന്നതും ശരികൾ മാത്രമാണ് എന്നും വിശ്വസിക്കുന്ന അപ്പാവികളോട് പറയാറുള്ളത് ഞാനൊരു ക്രിമിനൽ ആണെന്നും എഴുത്ത് കണ്ട് എനിക്ക് വിലയിടേണ്ടന്നും എന്റെ ഹൃദയത്തിലേക്ക് നോക്കി അതിന് വില ഇട്ടാൽ മതി എന്നും പറയാറുള്ളത് .
നീ റൊമ്പ നല്ലവൻ എന്നു ആളുകൾ പറയുമ്പോ നമുക്ക് അറിയാമല്ലോ നമ്മൾ അതല്ല എന്ന് . ഇല്ലാത്ത ഒന്ന് ആരോപിക്കുമ്പോ നല്ല വാക്ക് ആണെങ്കിലും നമ്മുടെ ഉള്ളിൽ ഒരു കിരുകിറുപ്പ് ഉണ്ടാവില്ലേ ? അയ്യേ ആളുകൾ എന്താ ഇങ്ങനെ തെറ്റായി വായിക്കുന്നത് എന്നൊരു ഭയം ഉണ്ടാവും . കുമിള പോലൊരു ഇമേജിൽ എത്ര കാലം ജീവിക്കുമെന്ന് ആണ് ചിന്ത . അതില്ലാതെ ആവുകയും മനപ്പൂർവം ഒരു ഇമേജ് സൃഷ്ടിച്ച് അതു വച്ചിട്ട് ആളുകളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന മുഖം മൂടി കൊള്ളക്കാർ ആവുന്നു ഫേസ്ബുക് സെലിബ്രിറ്റികളിൽ നല്ലൊരു പങ്കും .
ശ്രീചിത്രൻ രൂപേഷ് ഒക്കെ ചെറിയ ചെറിയ ഉദാഹരണം മാത്രം . അവർ ഒക്കെ കള്ളന്മാർ ആണെങ്കി ഇവൻ അവരുടെ പോപ്പ് ആണ് .
UAPA കേസിൽ ആണ് അവൻ അകത്താകുന്നത് . ജീവിക്കാൻ വകുപ്പില്ലാതെ തെണ്ടി തിരിഞ്ഞു നടന്നപ്പോ കൂടപ്പിറപ്പിനെ പോലെ കണ്ട് വീട്ടിൽ കയറ്റി താമസിപ്പിച്ച ഒരുപാട് പേർ . നാലക്ഷരം എഴുത്ന്നത് കൊണ്ട് മാത്രം അവനൊപ്പം കൂടിയ ആളുകൾ . അവനെ വീട്ടിൽ കയറ്റിയ എല്ലാവർക്കും അവൻ പണി കൊടുത്തു . അവരുടെ വീട്ടിലെ പെണ്കുട്ടികളുടെ മടിക്കുത്തിൽ അവൻ പിടി ഇട്ടു . അവൻ വന്നു പോയ വീടുകളിലെ കൊച്ചു കുട്ടികൾ കൗമാരക്കാർ താമസം വിനാ കടുത്ത ഡിപ്രഷനിലേക്ക് വഴുതി വീണിട്ടുണ്ട് .
ഇന്ന് ഇരകളുടെ കുടുംബം അതെല്ലാം ഓർത്തെടുക്കുന്നുണ്ട് . ഒരിക്കലും ആരും പരാതി പറയില്ല എന്നുറപ്പിൽ അവൻ പുതിയ ഇരകൾ തേടി നടക്കുന്നുണ്ട്. . വസൂരി വിത്ത് വിതച്ചു കടന്നു പോകുന്നഭൂതത്തെ പോലെ അവൻ വീടകങ്ങളിൽ കണ്ണുനീർ നിറച്ചു കടന്നു പോകുന്നുണ്ട് . അവനെ സപ്പോർട്ട് ചെയ്തതിൽ ഇടത് വലത് പാർട്ടികളിലെ നേതാക്കൾ വരെയുണ്ട് .. അവൻ ആ ബന്ധം കാട്ടി മുതലെടുക്കുന്നുണ്ട് . പിണറായി പറഞ്ഞ അവതാരങ്ങളിൽ ഒരാൾ .
എനിക്ക് വിഡ്ഢികളോട് പറയാനുള്ളത് ഇതാണ് . നിങ്ങൾ ഇന്ന് പൊക്കി നടക്കുന്ന പലരും കള്ളന്മാർ ആണ് .
ഈ എഴുതുന്ന ഞാനും . പക്ഷെ വഞ്ചന അരുത് . നിങ്ങളെ വിശ്വസിക്കുന്നവരോട് എങ്കിലും മിനിമം വിശ്വസ്തത കാണിക്കണം . ആപത്ത് കാലത്ത് കൈ തന്ന മനുഷ്യരുടെ കൈക്ക് കൊത്താൻ പോകരുത് . അതൊക്കെ ഒരു ധാർമിക മൂല്യം ഇല്ലാത്തതിന്റെ വിഷയമാണ് . അത്തരം ആൾക്കാരെ വീട്ടിൽ കയറ്റരുത് . ആരുമായും സൗഹൃദം ആവാം . പക്ഷെ വീട്ടിലേക്ക് വിളിച്ചു വരുമ്പോ നമ്മൾ മാത്രല്ല ആ വീട്ടിൽ എന്നോർക്കണം .
ഇത്തരം നാറികളുടെ കരിഷ്മക്ക് മുന്നിൽ പെട്ടു പോകുന്ന വിഡ്ഢികൾ ആയ സ്ത്രീകളും ഓർക്കണം നാലക്ഷരം കൂട്ടി എഴുതുന്നത് ഒരു മിടുക്ക് അല്ല .നന്നായി വാചകം അടിക്കുന്നതും .അതൊരു ക്രിമിനൽ പ്രവർത്തിയാണ് . നിങ്ങൾക്ക് അറിയാമോ അവൻ പീഡിപ്പിച്ച ഒരു പെങ്കൊച്ചിനെ അവന്റെ ആവശ്യം കഴിഞ്ഞിട്ട് അവന്റെ കൂട്ടുകാർക്കും ഭീഷണിപ്പെടുത്തി കാഴ്ച്ച വച്ചു എന്നാണ് കേൾക്കുന്നത് . അതും അവന്റെ സകല കാര്യങ്ങളും നോക്കി അവനിട്ട ഷഡി വരെ വാങ്ങി നൽകിയ കുടുംബത്തിൽ തന്നെ .
ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു . അതെല്ലാം താണ്ടി ആ കടുത്ത ട്രോമായിൽ നിന്ന് ഇപ്പോഴും പുറത്ത് വരാതെ നീറി കഴിയുകയാണ് ആ കുടുംബം . മറ്റൊരു കുടുംബത്തിൽ വീട്ടുകാർ അറിഞ്ഞിട്ടില്ല . പക്ഷെ ആ കുട്ടി അവൻ വന്നു പോയ ശേഷം കടുത്ത ഡിപ്രഷനിലേക്ക് വീണു . അവളുടെ അമ്മ ഉറങ്ങാതെ കണ്ണീരും കയ്യുമായി അവൾക്കായി കാവൽ നിന്നത് മൂന്നാലു വർഷമാണ് . ഇപ്പൊ അവൻ പെണ്ണ് കെട്ടി . ആ കെട്ടിയ സ്ത്രീയുടെ അവസ്ഥ ഓർക്കുമ്പോ നല്ല ഭയമുണ്ട്.
അവന്റെ വഞ്ചന നിറഞ്ഞൊരു ജീവിതത്തിൽ അവളിനി അവനു മുഖം മൂടി ആവും . ഇത്തരം ഊളകളിൽ ചിലരെ എനിക്ക് അറിയാവുന്ന കൊണ്ട് ആണ് പറയുന്നത് അവന്റെ ഇരകളെ തേടി പിടിക്കാനുള്ള കൊളുത്ത് ആക്കി ആ അവനിത് മാറ്റും . അതിലുപരി അവർക്ക് ജനിക്കുന്ന കുട്ടി പെണ്കുട്ടി ആവാതിരിക്കാൻ പ്രാർത്ഥിക്കാം .
ആയതിനാൽ നിങ്ങളുടെ വീട്ടിൽ പെണ്കുട്ടികള് ഉണ്ടെങ്കി അവൾ 18 വയസ്സിന് താഴെ പ്രായം ഉള്ള കുട്ടിയാണെങ്കി അത് കൈകുഞ്ഞ് ആണെങ്കിലും അന്യ പുരുഷന്മാരെ വീട്ടിൽ താമസിപ്പിക്കരുത് . അവരെ തനിച്ചാക്കി പോകരുത് . വിശ്വസിക്കാൻ കൊള്ളില്ലാത്ത നാറികൾ ആണ് നിങ്ങടെ തോളിൽ കയ്യിടുന്ന മുക്കാൽ വാസി ആണുങ്ങളും . സൂക്ഷിക്കുക .
നദിയെ നദിയെ പീഡക നദിയെ
നീയും മൈർ താനേ .
നീയും മൈർ താനേ .. അങ്ങനെ ഒരു പാട്ടുണ്ട് AR റഹ്മാൻറെ . ചുമ്മാ ഓർത്തതാ .
കുട്ടികൾക്ക് നേരെ ഉള്ള ലൈംഗിക അതിക്രമം സപ്പോർട്ട് ചെയ്യാത്തവർക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യാം
നിങ്ങൾ സദാചാര വാദികളെ ഭയക്കണ്ട വലിയ വായിൽ ലിബറലിസം പൊളിറ്റിക്സ് ഒക്കെ പറഞ്ഞു കാമ പ്രാന്ത് തീർക്കാൻ നടക്കുന്ന സാമൂഹ്യ പ്രവർത്തകന്റെ വേഷം ഇട്ട ചിലരെ പേടിക്കണം
#പോക്സോ കേസിൽ ഉൾപ്പെട്ട വ്യക്തിക്ക് വേണ്ടി അവനു ഒരു അവസരം കൂടി കൊടുത്തൂടെ ജീവിക്കാൻ അവനെ നിയമത്തിനു വിട്ടു കൊടുക്കണോ എന്നൊരു സ്വയം പ്രഖ്യാപിത സമൂഹിക പ്രവർത്തകൻ ചോദിക്കുന്നു…..
അവനൊരു കൈയബദ്ധം പറ്റി ക്ഷമിച്ചൂടെ എന്ന് മറ്റൊരു മൈത്താണ്ടി….
നിങ്ങൾക്കെന്താ അവനോട് ഇത്ര ദേഷ്യം എന്ന് മറ്റൊരാൾ…..
ആ കുട്ടീടെ ട്രോമ മനസിലാക്കി മിണ്ടാതിരിക്കണം എന്നും
ആ കുട്ടിയോട് അങ്ങനെ ചെയ്തവൻ എവിടേലും പോയി ജീവിച്ചോട്ടെ എന്നും സാംസ്കാരിക പരിപാടികളിൽ ഒന്നും അവനെ ഇനി നമുക്ക് പങ്കെടുപ്പിക്കണ്ട എന്നുമാണ് ചില സംസ്കാരിക പ്രവർത്തകരുടെ തീരുമാനം…..
ഞാൻ ആ കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമല്ല പോക്സോ നിയമപ്രകാരം കുട്ടികൾക്ക് ഗവണ്മെന്റ് നൽകുന്ന നിയമ പരിരക്ഷയ്ക്ക് ഒപ്പമാണ്…..
(കാരണം അച്ഛൻ പോലും പീഡിപ്പിച്ച കുട്ടികളെ കുറിച്ചു നമ്മൾ കേട്ടിട്ടുണ്ടല്ലോ )
ഈ വിഷയത്തെ കുറിച്ച് നന്നായി അറിയാവുന്നവർ എന്റെ ഫ്രണ്ട് ലിസ്റ്റിൽ തന്നെ ഉണ്ട് നിങ്ങളുടെ മൗനം അപകടകരമാണെന്നും അത് ഒരു പോക്സോ കേസ് പ്രതിയെ സംരക്ഷിക്കാൻ ആണെന്നും നിങ്ങൾ പറയുന്ന പൊളിറ്റിക്സ് വെറും വ്യാജം ആണെന്നും സമ്മതിക്കണം.
ആസിഫയ്ക്ക് വേണ്ടി ഒഴുക്കിയ കണ്ണുനീരും വാളയാർ പെൺകുട്ടികൾക്കും വേണ്ടി ഒഴുക്കിയ കണ്ണുനീരും വെറും നുണയാണെന്നു സമ്മതിക്കണം
ആരോടും വ്യക്തി പരമായി ദേഷ്യം വിരോധം ഒന്നും ഇല്ല പക്ഷെ കൊച്ചു കുട്ടികൾക്ക് നേരെ ഉള്ള ലൈംഗിക ആക്രമണം മൂടി വെക്കണം എന്ന് പറഞ്ഞാൽ അത് പള്ളി പോയി പറഞ്ഞാൽ മതി അതിപ്പോ ഏത് കൊമ്പൻ ആയാലും,
ഞാൻ വിശ്വസിക്കുന്നത് നീതിയുടെ പൊളിറ്റിക്സിലാണ്…
വ്യക്തികൾക്കനുസരിച്ചു മാറുന്ന പൊളിറ്റിക്സ് അല്ല അത്
മുന്നോട്ട് തന്നെ പോകും
മേലെ പറഞ്ഞത് ചുംബന സമരം ഉൾപ്പടെ ഉള്ള സമരങ്ങളിൽ പങ്കെടുത്തിട്ടുള്ള, പീഡോഫൈൽ ആയ, പ്രായ പൂർത്തി ആവാത്ത ഒന്നിലധികം കുട്ടികളെ സെക്ഷലി abuse ചെയ്ത ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന,
ചിലരെ കുറിച്ചാണ്….
ഒന്നോർക്കുന്നത് നല്ലതാണ് നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിൽ പെൺകുട്ടികൾ ഉണ്ട്…
പോക്സോ പരിധിയിൽ വരുന്ന ഒരു കേസ് അറിഞ്ഞിട്ട് അവരെ വ്യക്തമായി അറിയാം എന്നിരുന്നിട്ട് കൂടി മൂടി വെയ്ക്കാൻ ശ്രമിച്ചാൽ അവരും ആ കേസിലെ പ്രതികളാണ് അത് കുട്ടിയുടെ മാതാപിതാക്കൾ ആയാൽ കൂടി
Nb: ഈ പോസ്റ്റ് ആര് പറഞ്ഞാലും ഡിലീറ്റ് ചെയ്യില്ല….
പോസ്റ്റ് കാണുന്നവർ ഒരു കുത്തെങ്കിലും ഇട്ടിട്ട് പോണം തുടർ പോസ്റ്റുകൾ ഉണ്ടാവും
© Abey Joseph El Dorado
Discussion about this post