മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വിന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടംപിടിച്ചില്ല. സഞ്ജുവിന് പകരം ഋഷഭ് പന്ത് ടീമിലെത്തി. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഇഷാന് കിഷനും ടീമില്‍ ഇടംപിടിച്ചു.
ടീം:-വിരാട് കോഹ്ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ഇഷാന് കിഷന്, ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, തിവാട്ടിയ, നടരാജന്, ഭൂവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, നവദീപ്, ഷാര്‍ദുല്‍ താക്കൂര്‍.
Discussion about this post