തിരുവനന്തപുരം: ചെറുപ്പം മുതല്‍ ബിജെപി അനുഭാവിയാണെന്ന് നടന് വിവേക് ഗോപന്. ബിജെപി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. ബിജെപി ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയില്‍ സ്വീകരിക്കുമെന്നും വിവേക് ഗോപന് പറഞ്ഞു.
ഇ ശ്രീധരന് പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപന് പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ശ്രീധരന് അറിയിച്ചിരുന്നു. താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണെന്നും ശ്രീധരന് പറഞ്ഞു.
Discussion about this post