ഇന്ന് മുതൽ ആരംഭിക്കുന്ന ബിജെപിയുടെ വിജയ യാത്രക്ക് ദൃശ്യം2 മാതൃകയിൽ പ്രചാരണ പോസ്റ്ററുമായി സന്ദീപ് വാര്യർ. ‘അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും‘ എന്ന ദൃശ്യം 2 പരസ്യവാചകം കടമെടുത്താണ് സന്ദീപ് വാര്യർ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
പോസ്റ്ററിൽ സന്ദീപ് വാര്യരും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമാണ് ഉള്ളത്. ‘അയാളുടെ നാടിനെ രക്ഷിക്കാൻ അയാളേതറ്റം വരെയും പോകും‘ എന്ന സന്ദീപ് വാര്യരുടെ ക്യാപ്ഷൻ ബിജെപി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നു മുതൽ വിജയകരമായ യാത്ര തുടങ്ങുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നു മുതൽ വിജയകരമായ യാത്ര തുടങ്ങുന്നു . #vijayayathra #bjpkeralam #KSurendran
Posted by Sandeep.G.Varier on Saturday, February 20, 2021
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘വിജയ യാത്ര‘ ഉദ്ഘാടനം ചെയ്യുന്നത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. കാസര്‍ഗോഡ് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ‘പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ.
വൈകീട്ട് നാല് മണിക്ക് കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനയില്‍ വെച്ചാണ് യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യുക. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം. മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും വിവിധ ഘട്ടങ്ങളിലായി യാത്രയിൽ പങ്കെടുക്കും.
Discussion about this post