ഡല്‍ഹി : ഗാര്‍ഹിക പീഡന കൊലപാതക ശ്രമക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഒളിവില്‍. അദ്ദേഹവുമായി പിണങ്ങിക്കഴിയുന്ന ഭാര്യ ലിപിക മിശ്ര നല്കിയ പരാതിയിലാണ് കൊലപാത ശ്രമം, ജീവിത പങ്കാളിയോടുള്ള ക്രൂരത, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തത്.
2012 ലാണ് സോംനാഥ് ഭാരതി മിത്രയെ വിവാഹം ചെയ്തത്. ഭാരതി തന്നെ കഴൂത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് മിത്രയുടെ പരാതി. സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസന്വേഷണവുമായി ഭാരതി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് നടപടി. മുന്‍ നിയമ മന്ത്രിയായ ഭാരതി നിയമത്തിന്റെ മുന്നില്‍ നിന്ന് ഒളിച്ചോടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യയെയും കുട്ടികളെയും സഹായിക്കാന്‍ സന്നദ്ധനാണെന്നും മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ടുപോകാമെന്നും ഭാരതി കോടതിയെ അറിയിച്ചു. എന്നാല്‍ പോലീസിന്റെ രണ്ടു നോട്ടീസുകള്‍ അവഗണിച്ച ഭാരതി നാലു തവണ മധ്യസ്ഥ ശ്രമങ്ങളെ തള്ളിയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഇത്തേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാവാന്‍ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും ഭാരതി ഒഴിഞ്ഞുമാറുകയായിരുന്നു. ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് സോംനാഥ് ഭാരതി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ ഡല്‍ഹി മന്ത്രിസഭയില്‍ സോംനാഥ് ഭാരതി അംഗമല്ല. ഡല്‍ഹിയിലെ ഒരു അപാര്ട്മെന്റില് താമസിച്ചിരുന്ന ആഫ്രിക്കന്‍ സ്ത്രീകളെ അന്യായമായി തടഞ്ഞുവെച്ചതിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞ കെജ്രിവാള് മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്ന ഭാരതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
Discussion about this post