ഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമാനത്തിന് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ശ്രീലങ്കയിലേക്കുള്ള കന്നി സന്ദർശനത്തിന് പോകാനാണ് ഇമ്രാൻ ഖാന്റെ വിമാനത്തിന് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്.
അമേരിക്കയിലേക്കും സൗദിയിലേക്കും പോകാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് വ്യോമപാത ഉപയോഗിക്കാൻ 2019ൽ പാകിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. പാകിസ്ഥാന്റെ നടപടിയെ ലോകരാഷ്ട്രങ്ങൾ അപലപിച്ചിരുന്നു.
പാകിസ്ഥാന്റെ ഇടുങ്ങിയ രാഷ്ട്രീയ വീക്ഷണം അന്താരാഷ്ട്ര സിവിൽ വ്യോമയാന ഓർഗനൈസേഷന്റെ ശ്രദ്ധയിൽ പെടുത്താൻ അന്ന് ഇന്ത്യക്ക് സാധിച്ചിരുന്നു. സ്വാഭാവിക സാഹചര്യങ്ങളിൽ വിവിഐപി വിമാനങ്ങൾക്ക് ലോകരാജ്യങ്ങൾ വ്യോമപാത നിഷേധിക്കാറില്ല. പാകിസ്ഥാന്റെ അന്നത്തെ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
Discussion about this post