ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബലൂചിസ്ഥാനിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയവരില്‍ എട്ടു തീവ്രവാദികളെ അറസ്റ്റു ചെയ്തുവെന്ന് പാക്സുരക്ഷാ ഏജന്‍സി. കഴിഞ്ഞമാസം അവസാനമുണ്ടായ ആക്രമണത്തില്‍ 2 എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
ഗ്വാദര്‍ ജില്ലയില്‍ നിന്നാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 30ന് ബലൂചിസ്ഥാനിലെ ജിവാനി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയ തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post