തിരുവനന്തപുരം: പാർട്ടിയുടെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ സിപിഎം നേതൃത്വം. നൂറോളം സിപിഎം പ്രവർത്തകരെ ബിജെപിയിൽ എത്തിച്ച നിർണ്ണായക രാഷ്ട്രീയ നീക്കമാണ് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരുവനന്തപുരത്ത് നടത്തിയത്.
കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം നൂറിലധികം സിപിഎം പ്രവര്‍ത്തകരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രവര്‍ത്തകരെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചത്. സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവന്‍ പ്രവര്‍ത്തകരുമാണ് ബിജെപിയിൽ ചേർന്നത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വയല്‍ക്കര മധു ഉൾപ്പെടെ നിരവധി തൊഴിലാളി നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. കേരളം മാറുന്നതിനൊപ്പം കോവളവും മാറുന്നുവെന്ന സന്ദേശമാണ് ഈ മാറ്റം നല്‍കുന്നതെന്ന് ഇവർ പറഞ്ഞു.
സിപിഎം പാർട്ടി ഓഫീസുകൾ ബിജെപി ഓഫീസുകളായി മാറുകയാണെന്ന് ചടങ്ങിൽ വി വി രാജേഷ് പറഞ്ഞു. ബംഗാളും ത്രിപുരയും ആവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post