തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. നിർദ്ദേശങ്ങൾ ഇങ്ങനെ, കേരളത്തിൽ മാത്രം 40711 പോളിംഗ് ബൂത്തുകൾ. പത്രിക സമർപ്പണത്തിനു രണ്ടു പേര് മാത്രം . ഓൺലൈൻ ആയും പത്രിക സമർപ്പിക്കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാത്രം. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം.
വാഹന റാലിക്ക് 5 വാഹനങ്ങൾ മാത്രം. മുതിർന്ന പൗരന്മാർക്കും അംഗ പരിമിതർക്കും പോസ്റ്റൽ ബാലറ്റ് വോട്ട് അനുവദിക്കും. പോലീസ് നിരീക്ഷകനായി കേരളത്തിൽ ദീപക് മിശ്ര. ഏപ്രിലിൽ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
അസമിൽ മൂന്ന് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം മാർച്ച് 27ന് ആയിരിക്കും. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു.








