മലപ്പുറം ∙ ഹാഗിയ സോഫിയ വിഷയത്തിൽ താൻ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതായി മുസ്‍ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല ആ ലേഖനം. തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്‌ലിം പള്ളി ആക്കിയ കോടതി വിധിയെ ന്യായീകരിക്കുകയല്ല, മറിച്ച് ആ സംഭവം വിവരിക്കുകയാണു ലേഖനത്തിലൂടെ ചെയ്തതെതെന്നും അദ്ദേഹം വ്യക്തമാക്കി.
ലേഖനം ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വേദനയുണ്ടാക്കിയെന്നു പിന്നീടാണു മനസ്സിലായത്. ക്രൈസ്തവരോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്നേഹവുമുണ്ടെന്നും മലപ്പുറം നഗരത്തിൽ ക്രിസ്ത്യൻ പള്ളി പണിയുന്നതിനുള്ള തടസ്സം പരിഹരിച്ചത് തന്റെ പിതാവ് പൂക്കോയ തങ്ങളാണെന്നും സാദിഖലി പറഞ്ഞു. മുസ്‍ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ സാദിഖലി തങ്ങൾ എഴുതിയ ലേഖനം നേരത്തേ വിവാദമായിരുന്നു.
ഈ വിഷയത്തിൽ ക്രൈസ്തവ വിശ്വാസികൾക്കുണ്ടായ അതൃപ്തി തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായതായി യുഡിഎഫ് വിലയിരുത്തുകയും ചെയ്തു. മുസ്‍ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ സാദിഖലി തങ്ങൾ എഴുതിയ ലേഖനം നേരത്തേ വിവാദമായിരുന്നു. ഈ വിഷയത്തിൽ ക്രൈസ്തവ വിശ്വാസികൾക്കുണ്ടായ അതൃപ്തി തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായതായി യുഡിഎഫ് വിലയിരുത്തുകയും ചെയ്തു.












