ഡൽഹി: രാജ്യത്തെ ഇന്ധന വിലവർദ്ധനവിൽ പ്രതികരണവുമായി പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പെട്രോളിയം ഉദ്പാദക രാജ്യങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലോടെ ഉദ്പാദനത്തിൽ കുറവ് വരുത്താൻ പെട്രോളിയം ഉദ്പാദക രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇത് വിലക്കയറ്റത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ സമ്മർദ്ദം ചെലുത്തുകയാണ്. ഉദ്പാദനം വരുന്ന ഏപ്രിൽ മാസത്തോടെ കൂട്ടാൻ ഇവർ തയ്യാറായേക്കും. അങ്ങനെ വന്നാൽ ക്രൂഡോയിൽ വില കുറയുമെന്നും വിലക്കുറവിന്റെ നേട്ടം സ്വാഭാവികമായും ജനങ്ങൾക്ക് ലഭ്യമാകുമെന്നും അദ്ദേഹം.
ഇന്ധന വില ജി എസ് ടിക്ക് കീഴിൽ കൊണ്ടു വരുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ സഹകരിക്കേണ്ടതെന്നും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
Discussion about this post