മക്ക : മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം. ഒന്നര കോടി രൂപയുടെ ധനസഹായമാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെയും ഗുരുതരമായി പരുക്ക് പറ്റിയവരുടെയും ആശ്രിതര്‍ക്ക് ഒന്നര കോടി രൂപ ധനസഹായം ലഭിക്കും.
സംഭവത്തില്‍ ഗുരുതരമല്ലാത്ത പരുക്ക് പറ്റിയവര്‍ക്ക് 80 ലക്ഷം രൂപ വീതവും ലഭിക്കും. സൗദി ഭരണാധികാരി സല്മാന് രാജാവാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് . മരിച്ചവരുടെ ബന്ധുക്കള്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ സൗദി രാജാവിന്റെ അതിഥിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച മഗ്രിബ് നമസ്കാരത്തിനു മുന്‍പുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 107 പേരാണ് മരിച്ചത്. പരുക്കേറ്റ 238 പേരില്‍ ചിലരുടെ നില ഗുരുതരമാണ്. മൂന്നാം നിലയിലെ പ്രദക്ഷിണവഴിയിലേക്കു ക്രെയിന്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. എട്ടുലക്ഷം തീര്‍ഥാടകര്‍ അപകടസമയത്ത് ഹറമിലുണ്ടായിരുന്നു.
Discussion about this post