Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ഭക്ഷണം കഴിക്കാൻ വിളിച്ച് തനിനിറം കാണിച്ചു ; സജിത മഠത്തിലിന്റെ മുന്‍ ഭർത്താവ് റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്

by Brave India Desk
Mar 3, 2021, 07:55 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : പ്രമുഖ ഇടതു പുരോഗമന വാദിയും ആക്റ്റിവിസ്റ്റ് സജിത മഠത്തിലിന്റെ ഭർത്താവുമായ റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്. ഡൽഹി പോലീസിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ ടെലികമ്യൂണിക്കേഷൻ രംഗ​ത്ത്​ ജനറൽ മാനേജരായി ​ജോലി ചെയ്യുന്ന യുവതിയാണ്​ ലൈംഗികാതിക്രമത്തിനിരയായത്.

2020 ഒക്റ്റോബർ രണ്ടിന് ഡൽഹിയിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വ്യക്തമാക്കി ഇരയായ യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്. ഇടതു- പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാർഥ മുഖം കാണേണ്ടി വന്നുവെന്നാണ്​ ഇരയായ യുവതി ഇത്​ സംബന്ധിച്ചു ഫേസ്​ബുക്കിൽ കുറിച്ചത്​. പൊതുസുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്‍റെ പേരിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു ക്ഷണിച്ച റുബിൻ ഡിക്രൂസ് സൗഹൃദ സംഭാഷണത്തിന് ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

. കേസുമായി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ മറ്റ് നിരവധി സ്ത്രീകളും ഇതേ പെരുമാറ്റത്തിന് വിധേയരായതായി മനസ്സിലായെന്നും യുവതി പറയുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം എഡിറ്ററാണ് റൂബിൻ. 2007 മുതൽ 2010 വരെ കേരള സർക്കാർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും ഇയാൾ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം സാംസ്കാരിക വിഭാഗത്തിന്റെ പ്രമുഖ നേതാവും നിരവധി സിപിഎം നേതാക്കളുമായി അടുത്ത ബന്ധവുമുള്ള ആളാണ്‌ റുബിൻ ഡിക്രൂസ്. യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

വ്യക്തിപരമായി വളരെ ഡിസ്റ്റേര്‍ബിങ് ആയ ഒരു കാലത്തിൽ കൂടെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ കടന്നു പോയത്. കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലം കൊണ്ട്, എന്ന് വച്ചാൽ ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എന്നെ അടയാളപ്പെടുത്തിയ ശേഷം ഞാൻ നേടിയ ആത്മവിശ്വാസം, മനുഷ്യരിൽ ഉണ്ടാക്കിയെടുത്ത ട്രസ്റ്റ് ( അത്തരം മനുഷ്യരേ എനിക്ക് ചുറ്റും ആവശ്യമുള്ളൂ എന്ന തിരിച്ചറിവിൽ നിന്ന് കൂടിയാണത്) എല്ലാത്തിനെയും അടിയോടെ പിഴുതെടുത്ത ഒരു അവസ്‌ഥയിലൂടെ കടന്നു പോകേണ്ടി വന്നു. ഇടതു-പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാർത്ഥ മുഖം കാണേണ്ടി വന്നു. പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്‍റെ പേരിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചു. ശാരീരികമായി വയലേറ്റ് ചെയ്യപ്പെടുന്നത്, പൊതുവെ സ്ട്രോങ്ങ് ആയ മനുഷ്യരേപ്പോലും മാനസികമായി എങ്ങനെ തളർത്തുമെന്ന് പിന്നെയുള്ള ദിവസങ്ങൾ എന്നെ പഠിപ്പിച്ചു. കട്ടക്ക് കൂടെ നിന്ന വളരെ കുറച്ചു കൂട്ടുകാർ, നീ ധൈര്യമായി മുൻപോട്ടു പോകൂ, ഞങ്ങളുണ്ട് കൂടെ എന്ന് ചേർത്ത് പിടിച്ച കുടുംബം (72 വയസ്സുള്ള അമ്മയടക്കം), തളർന്നു പോയപ്പോൾ താങ്ങിയ കൗൺസിലിംഗ് അടക്കമുള്ള സപ്പോർട്ട് സിസ്റ്റം… ഒന്ന് നേരെയായപ്പോൾ തോന്നി.. ഇതുപോലൊരുത്തനെ വെറുതെ വിടുന്നത് എന്‍റെ സഹജീവികളോടും കൂടി ചെയ്യുന്ന ദ്രോഹമാണെന്ന്.

എനിക്കിതിത്ര ബാധിച്ചെങ്കിൽ കുടുംബത്തിന്‍റെയോ സമൂഹത്തിന്‍റെയോ ഒക്കെ പിന്തുണ അധികം ഒന്നുമില്ലാത്ത, പുതിയ നഗരത്തിലെത്തുന്ന ഒരു ഇരുപതുകാരി പെണ്‍കുട്ടിക്കോ കുടുംബപ്രശ്നങ്ങളുടെ ഇടയിൽ ഒരു തുറന്ന സൗഹൃദമെന്നു തെറ്റിദ്ധരിച്ചു കുടുങ്ങിപ്പോകുന്ന ഒരു മധ്യവയസ്കക്കോ ഇത് എത്ര Traumatic ആയിരുന്നു കാണുമായിരിക്കും എന്ന്. റൂബിൻ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. ഈ കുറെ ദിവസങ്ങൾ കുറെ തിരിച്ചറിവുകൾ തന്നു.

വര്‍ഷങ്ങളായി നമ്മൾ കൂട്ടുകാരെന്നു കരുതിയവർ വളരെ സ്വാഭാവികം എന്നോണം വേട്ടക്കാരന് വേണ്ടി സംസാരിക്കുന്നത് കണ്ട ഞെട്ടൽ മാറാൻ സമയമെടുക്കും. ഇത്രയൊക്കെ വൃത്തികേട് കാണിച്ചാലും മാറിയിരുന്ന് ന്യായീകരിക്കാൻ കഴിയുന്ന ഉളുപ്പില്ലായ്മക്ക്, ശാരീരികവും വൈകാരികവും മാനസികവുമായി മുറിവേറ്റ ഒരാളോട് വീണ്ടും വന്നു ഇനി കുറച്ചു ദയ, മനുഷ്വത്വം, സഹജീവി സ്നേഹം-ഒക്കെ കാണിക്കൂ എന്ന് പറയുന്ന നിസ്സംഗതക്ക്, എത്രയൊക്കെ ആയാലും സെക്ഷ്വല്‍ പ്രിഡേറ്റര്‍മാരായ പുരോഗമന പുരുഷന്മാര്‍ക്ക് ലഭിക്കുന്ന സുഹൃദ് സംരക്ഷണത്തിന് – ഇതിനൊക്കെ എതിരെ കൂടിയാണ് പ്രതികരിക്കേണ്ടത് എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് എനിക്കീ ദിവസങ്ങൾ തന്നത്.

കേസുമായി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ ഇയാളിൽ നിന്ന് ഇതേ രീതിയിലുള്ള പെരുമാറ്റത്തിന് വിധേയരായ പല സ്ത്രീകളോടും സംസാരിച്ചു. പല കാരണങ്ങൾ കൊണ്ട് പ്രതികരിക്കാൻ കഴിയാതിരുന്നവർ, അവരുടെ കൂടി അനുഭവങ്ങൾ, അവർ അനുഭവിച്ച trauma – ഒക്കെ ഈ യാത്രയിൽ എനിക്ക് കൂട്ടിനുണ്ട്.

കൂടെ നിന്നവരോട്.. നിൽക്കുന്നവരോട്… ഉമ്മ

Tags: sajitha madathilMAIN
Share75TweetSendShare

Discussion about this post


Related News

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

കെ.എം.ഷാജിക്ക് നോട്ടിസ് കൈമാറി; വിജിലന്‍സ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ച

മന്‍സൂര്‍ വധക്കേസ്: രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റില്‍

Next Post

യുപിയിലെ ബിജെപി എംപിയുടെ മകന് വെടിയേറ്റു ;അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനർനിർമ്മിക്കാനൊരുങ്ങി ബിജെപി

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News