തിരുവനന്തപുരം: കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്. ഡോളർ കടത്ത് – സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി മാർച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താൻ ശ്രീരാമകൃഷ്ണന് സമൻസ് നൽകി.
സ്പീക്കർ അടക്കമുള്ളവർക്ക് കേസിൽ പങ്കുണ്ടെന്ന് കാട്ടി കസ്റ്റംസ് ഇന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്ത് വന്നിരുന്നു.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നതരുടെയും പങ്ക് സ്ഥിരീകരിക്കുന്ന പ്രതിയുടെ മൊഴി പുറത്ത് വന്നത് കേരള രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് സൂചന. ബിജെപി ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന വിവരങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.
Discussion about this post