ഒരു കുടുംബത്തിന്റെ മാത്രം കുത്തകയായി സ്റ്റാമ്പ് അച്ചടിക്കാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ നേതാക്കന്മാരുടെ പേരില്‍ സ്റ്റാമ്പ് അച്ചടിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രങ്ങളുള്ള തപാല്‍ സ്റ്റാമ്പുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു.
ഇന്ദിരയുടെയും രാജീവിന്റെയും ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് 2008 ലാണ് ആദ്യമായി പുറത്തിറക്കിയത്. ‘ബില്‍ഡേഴ്സ് ഓഫ് മോഡേണ്‍ ഇന്ത്യ’ എന്ന സീരിസിന്റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. എന്നാല്‍, ഇതില്‍ വ്യത്യാസം വരുത്തി ‘മേയ്ക്കേഴ്സ് ഓഫ് മോഡേണ്‍ ഇന്ത്യ’ എന്ന സീരീസ് ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇവരുടെ പേരിലുള്ള സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്റു, മഹാത്മ ഗാന്ധി, ബി.ആര്. അംബേദ്കര്‍, മദര്‍ തെരേസ എന്നിവരുടെ പേരിലുള്ള സ്റ്റാമ്പുകള്‍ തുടരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Discussion about this post