ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. റേവ സ്വദേശിയും ഡിസ്ട്രിക്റ്റ് റിവസര്‍വ് ഗാര്‍ഡിലെ ജവാനുമായിരുന്ന ലക്ഷ്മികാന്ത് ദ്വിവേദിയുടെ കുടുംബത്തിനാണ് ധനസഹായം പ്രഖ്യാപിച്ചത്.
ഒരു കോടി രൂപയാണ് അടിയന്തിര ധനസഹായമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രഖ്യാപിച്ചത്. ഇതിന് പുറമേ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. റേവയിലെ വാടക വീട്ടില്‍ കഴിയുന്ന ലക്ഷ്മി കാന്തിന്റെ കുടുംബത്തിന് സ്വന്തമായി വീട് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post