മുംബൈ: ഹിന്ദിയിലും ഇംഗ്ലീഷിലും ഏറ്റവുമധികം പ്രേക്ഷകരുള്ള വാർത്താ ചാനൽ റിപ്പബ്ലിക് ടിവിയുടെ ബംഗാളി വാർത്താ ചാനൽ നാളെ മുതൽ സംപ്രേക്ഷണം ആരംഭിക്കും. ബംഗാളില്‍ ചാനല്‍ തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് അറിയിച്ചു.
മാര്‍ച്ച് ഏഴിന് രാവിലെ എട്ടുമുതല്‍ ‘റിപ്പബ്ലിക് ബംഗ്ല’ സംപ്രേഷണം ആരംഭിക്കും. ട്വിറ്ററിലൂടെയാണ് ചാനൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
റിപ്പബ്ലിക് ബംഗ്ലയിൽ ‘ജബാബ് ചെയ് ബംഗ്ല’ എന്ന സംവാദ പരിപാടിയുടെ അവതാരകനായി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഉണ്ടാകും. അര്‍ണബിന്റെ സംവാദത്തോടെയായിരിക്കും ചാനൽ സംപ്രേക്ഷണം ആരംഭിക്കുക.
‘ബംഗാളിലാണ് ഞാന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകനായി 25 പൂര്‍ത്തിയാക്കുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷവും നന്ദിയുമുണ്ട്‘. അർണബ് ഗോസ്വാമി വ്യക്തമാക്കി.
ദേശീയത മുഖമുദ്രയാക്കിയതിന്റെ പേരിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്തും രാജ്യത്തെ മുൻനിര വാർത്താ ചാനൽ ശൃംഖലയായി റിപ്പബ്ലിക് ടിവി തുടരുകയാണ്. മലയാളം ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകളിലും ചാനൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക്.
Discussion about this post