കൊൽക്കത്ത: ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേരും. കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മഹാറാലിയിൽ വെച്ച് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മിഥുൻ ചക്രവർത്തിയുടെ ദേശസ്നേഹവും കഷ്ടത അനുഭവിക്കുന്നവരോട് അദ്ദേഹത്തിനുള്ള അനുകമ്പയും ബിജെപിയുടെ ആശയങ്ങളോട് ചേർന്നു നിൽക്കുന്നതാണെന്ന് കൈലാഷ് വിജയവർഗിയ പറഞ്ഞു. കഴിഞ്ഞ മാസം ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് മുംബൈയിൽ മിഥുൻ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആർ എസ് എസുമായി തനിക്കുള്ളത് അഗാധവും ആത്മീയവുമായ ബന്ധമാണെന്ന് മിഥുൻ ചക്രവർത്തി വ്യക്തമാക്കി. നാഗ്പുരിലേക്കുള്ള ഭഗവതിന്റെ ക്ഷണം സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പശ്ചിമ ബംഗാളിൽ വൻ സ്വാധീനമുള്ള മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശനം തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ 294 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27ന് ആരംഭിക്കും. എട്ട് ഘട്ടമായിട്ടാണ് സംസ്ഥാനത്ത് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുക.
Discussion about this post