ലഖ്നൗ: നൂറു ദിവസമല്ല നൂറുവർഷമായാലും കേന്ദ്രസർക്കാരിനെതിറെയുള്ള പ്രതിഷേധങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രിയങ്ക വാദ്ര. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന കിസാൻ പഞ്ചായത്ത് റാലിയിലായിരുന്നു പ്രിയങ്കയുടെ പരാമർശം. ട്രാക്ടർ ഓടിച്ചായിരുന്നു പ്രിയങ്ക റാലിയിലെത്തിയത്.
ആരും പ്രതീക്ഷ കൈവിടരുതെന്നും നൂറു വർഷമായാലും സമരത്തിന് കോൺഗ്രസ് പിന്തുണ നൽകുമെന്ന് പ്രിയങ്ക വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ പോരാടുക തന്നെ ചെയ്യുമെന്നും പ്രിയങ്ക വ്യക്തമാക്കി. കേന്ദ്രം പുറത്തിറക്കിയ നിയമങ്ങളെല്ലാം കർഷകർക്ക് വേണ്ടിയാണെങ്കിൽ പിന്നെ എന്തിനാണ് അവർ അതിർത്തിയിൽ പ്രതിഷേധം നടത്തുന്നതെന്നും പ്രിയങ്ക ചോദിച്ചു.
അതേസമയം പ്രിയങ്കയുടെ പരാമർശത്തെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. അപ്പോളിനി നൂറു വർഷത്തേക്ക് ഭരണം കിട്ടില്ലെന്ന് കോൺഗ്രസ് ഉറപ്പിച്ചോ എന്ന ചോദ്യവുമായാണ് നിരവധി പേർ രംഗത്തെത്തിയത്. കോൺഗ്രസ് എല്ലാക്കാലത്തും പ്രതിപക്ഷത്തായിരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയത് നന്നായെന്നും കമന്റുകൾ ഉയരുന്നുണ്ട്.
Discussion about this post