Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശ്രേയയുടെ മരണം കൊലപാതകം?; കൃപാഭവനിലെ വികാരിക്കും കന്യാസ്ത്രീക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

by Brave India Desk
Mar 8, 2021, 02:03 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: പത്ത് വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ശ്രേയയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആലപ്പുഴ കൈതവന അക്‌സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണത്തിലാണ് നിർണ്ണായക വെളിപ്പെടുത്തൽ.

സംഭവത്തില്‍ പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സണ്‍ഡേ സ്‌ക്കൂള്‍ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്മുഖം, ക്യാമ്പ് നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റര്‍ സ്‌നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്താണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ മജിസ്ട്രേട്ട് ചൊവ്വാഴ്ച ഉത്തരവ് പ്രസ്താവിക്കും.

Stories you may like

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

2010 ഒക്ടോബര്‍ 17 നാണ് ശ്രേയയുടെ മരണം സംഭവിച്ചത്. ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ 13 വയസ്സുകാരി ശ്രേയയാണ് കൊല്ലപ്പെട്ടത്. സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 11 അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാളായിരുന്നു ശ്രേയ. വളപ്പിനുള്ളിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കുട്ടിയെ മൂന്നാം ദിനം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശ്രേയക്ക് ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുട്ടി രാത്രി നടന്ന് കുളത്തില്‍ വീണ് മുങ്ങി മരിച്ചെന്ന തരത്തില്‍ മഠത്തിലുള്ളവര്‍ പ്രചരിപ്പിച്ചിരുന്നു. ഉറക്കത്തില്‍ കുട്ടി തനിയെ നടന്ന് മുറ്റത്ത് കുറച്ച്‌ ദൂരെയുള്ള കിണറ്റില്‍ വീണ് മുങ്ങിമരിച്ചെന്നായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, നാട്ടുകാരും മാതാപിതാക്കളും ഈ ആരോപണം ശക്തമായി എതിര്‍ക്കുകയായിരുന്നു.

കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച്‌ അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസായിരുന്നു ഇത്. മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ലോക്കല്‍ പൊലീസ് കിണഞ്ഞ് ശ്രമിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ നിർണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

Tags: cbinunpriestSreya Murder Case
Share87
Tweet
SendShare

Latest stories from this section

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പ്രണയം എതിർത്തതിന് പ്രതികാരം; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം!

Discussion about this post

Latest News

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായത് വധശ്രമം: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഹർസിമ്രത് കൗർ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies