ചെന്നൈ: ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനൊപ്പം സഹകരിച്ച് ഡിഎംകെ സഖ്യത്തില്‍ മത്സരിക്കാനൊരുങ്ങി സിപിഎം.
ഇതു സംബന്ധിച്ച് ഡിഎംകെയുമായി സിപിഎം ധാരണപത്രത്തില്‍ ഒപ്പുവെച്ചു. സിപിഎമ്മും സിപിഐയും ആറ് സീറ്റുകളില്‍ വീതമാണ് സ്ഥാനാർത്ഥികളെ നിർത്തുക. 2016ല്‍ 25 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിനാണ് ഈ ദുർഗതി.
ആറ് സീറ്റുകള്‍ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും ബിജെപി വിരുദ്ധ പോരാട്ടത്തിനായാണ് സഖ്യമെന്നും സി.പി.ഐ.എം വിശദീകരിച്ചു.
അതേസമയം സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണം നടത്താൻ ബിജെപി തീരുമാനിച്ചു. തമിഴ്നാട്ടിലെ സഖ്യത്തിന്റെ നിജസ്ഥിതി കേരളത്തിലെ വോട്ടർമാരെ ബോദ്ധ്യപ്പെടുത്തുമെന്നും ബിജെപി വ്യക്തമാക്കി.








