ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും, ഉന്നത വിദ്യാഭ്യാസ മന്ത്രി ധന് സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നുമാണ് ലഭ്യമായ വിവരം.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങിന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തിയാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ത്രിവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് വരുന്ന തിരഞ്ഞെടുപ്പ് നേരിടുന്നതെങ്കില്‍ പരാജയമായിരിക്കും ബി.ജെ.പി യെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.
അതിനിടെ ത്രിവേന്ദ്ര സിങ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്കു മാത്രമാണ് തന്റെ കാര്യത്തില്‍ അതൃപ്തിയെന്ന് ത്രിവേന്ദ്ര സിങ് പറഞ്ഞതായാണു വിവരം.
Discussion about this post