ഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തും. മാര്‍ച്ച് 19 നാണ് ഓസ്റ്റിന്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുകയും ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ നിക്ഷേപം നടത്തുകയും ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. ഇന്ത്യയിലെത്തിയ ശേഷം ഓസ്റ്റിന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടെയും പ്രാദേശിക സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും ഇന്റോ-പസഫിസ് മേഖലയിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം, പ്രതിരോധ വ്യാപാരം, വ്യാവസായിക സഹകരണം എന്നീ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
Discussion about this post