മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ മുസ്ലീം ലീഗിലും പൊട്ടിത്തെറി. തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നൂറു കണക്കിന് പ്രവർത്തകർ പാണക്കാട്ട് എത്തി.
പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ഹൈദരലി തങ്ങളെ കണ്ട് പരസ്യ പ്രതിഷേധം അറിയിച്ചു. കെപിഎ മജീദ് മത്സരിച്ചാല്‍ പരാജയം ഉറപ്പാണെന്നും അവർ പറഞ്ഞു. മഞ്ചേരിയില്‍ നടന്നത് തിരൂരങ്ങാടി മണ്ഡലത്തിലും ആവര്‍ത്തിക്കപ്പെടുമെന്നും പാണക്കാട് തങ്ങളോട് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതേ ആവശ്യം ഉന്നയിച്ച് പ്രവർത്തകർ സാദിഖലി തങ്ങളെയും സമീപിച്ചു. ആര്‍ക്കും വേണ്ടാത്തവരെ തിരൂരങ്ങാടിക്കാര്‍ക്ക് മേല്‍ കെട്ടി വക്കേണ്ടെന്നും അവർ ആവശ്യപ്പെട്ടു. ഇടത് മുന്നണിയിലും യുഡിഎഫിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരിൽ ഒരേ പോലെ തമ്മിലടി തുടരുകയാണ്.
Discussion about this post