ഗുരുഗ്രാം: മഴ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നവർക്ക് ഇടിമിന്നലിൽ ഗുരുതര പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. നാല് പേർക്കാണ് ഇടിമിന്നലിൽ മാരകമായി പൊള്ളലേറ്റത്.
ശിവദത്ത്, ലാലി, രാം പ്രസാദ് സുന്ദര്‍, അനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോർട്ടികൾച്ചർ ജീവനക്കാരാണ് നാല് പേരും. നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ നാല് പേരും നിലവിൽ ചികിത്സയിലാണ്.
https://twitter.com/sheela2010/status/1370413703347142658?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1370413703347142658%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Flightning-struck-four-horticulture-staffers-in-gurugram-776562
കനത്ത മഴയില്‍ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നാല് പേരും നിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇവരുടെ തലയ്ക്ക് മുകളിൽ അഗ്നിഗോളമായി മിന്നൽ പതിക്കുന്നതും തുടർന്ന് നാല് പേരും നിലത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഞെട്ടിക്കുന്ന വീഡിയോ.
അതേസമയം ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിലോ ഒറ്റപ്പെട്ട മരങ്ങൾക്ക് ചുവട്ടിലോ നിൽക്കരുത് എന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകാറുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗം വ്യക്തമാക്കുന്നു.








