ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ട ഒൻപത് കൊടും കുറ്റവാളികളുടെ ചിത്രങ്ങൾ കശ്മീർ പൊലീസ് പുറത്ത് വിട്ടു. ഇവർ കശ്മീർ താഴ്വരയിൽ ശ്രീനഗറിലും നിരന്തരം ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് അറിയിച്ചു.
സാധാരണക്കാർക്കും സൈനികർക്കുമെതിരായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെടുന്നവരാണ് പട്ടികയിലുള്ള ഭീകരർ. ഇവരെ പിടികൂടുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം ജമ്മു കശ്മീരിൽ സുരക്ഷാ സേന ഒരു ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. ഷോപിയാനിലെ റാവല്പൊരയിലായിരുന്നു സംഭവം.
പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരനിൽ നിന്നും ലഘുലേഖകളും ആയുധങ്ങളും കണ്ടെടുത്തതായി കശ്മീർ പൊലീസ് അറിയിച്ചു.
Discussion about this post