കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോടിനെ വികസനത്തിന്റെ മുഖമാക്കി മാറ്റുമെന്നും ബിജെപി സ്ഥാനാർത്ഥി എം ടി രമേശ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നോര്‍ത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത കൂട്ടുന്നു. വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മ വിശ്വാസം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രന് ജനവിധി തേടുന്നത്. മെട്രോമാന് ഇ.ശ്രീധരന് പാലക്കാടും മത്സരിക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Discussion about this post