തിരുവനന്തപുരം: ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് താന്‍ സംസാരിച്ചിരുന്നു. ബി ജെ പിയിലോ മുന്നണിയിലോ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ശ്രീമതി ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും വളരെ നല്ല ബന്ധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ അടുത്ത സൗഹൃദമാണ്. ബാക്കിയൊക്കെ നിങ്ങളുണ്ടാക്കുന്ന കഥകളാണ്. ഈ കഥകള്‍ക്കൊക്കെ 24 മണിക്കൂറിന്റെ ആയുസ് പോലുമില്ല’ എന്നും സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബി ജെ പി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. മത്സരിക്കുന്ന 115 സീറ്റുകളില്‍ 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്തിന് പുറമെ കൊല്ലം, കരുനാഗപ്പളളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്.
Discussion about this post