കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എം എൽ എയും നടിയുമായ ദേബശ്രീ റോയി രാജിവച്ചു. ഇവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന.
അതേസമയം തൃണമൂൽ കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഏകദേശം ഇരുപതോളം മന്ത്രിമാരും എംഎല്‍എമാരുമാണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്. സൗരവ് അധികാരി, ധനമന്ത്രി അമിത് മിത്ര കൃഷി മന്ത്രി പൂര്‍ണേന്ദു ബസു തുടങ്ങിയവരാണ് രാജിവച്ചവരില്‍ പ്രമുഖര്‍.
തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ ബിജെപി സംസ്ഥാനത്ത് ശക്തിപ്പെടുകയാണ്. ബിജെപിയിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരുകയാണ്.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഇന്നും അമിത് ഷാ മമത ബാനർജിക്കെതിരെ ആഞ്ഞടിച്ചു. നിങ്ങൾ നിങ്ങളുടെ കാലിന്റെ പരിക്ക് മൂലം വീൽചെയറിൽ ഇരുന്ന് ചുറ്റിക്കറങ്ങുന്നു. എന്നാൽ നിങ്ങൾ കൊന്ന എന്റെ നൂറ്റിമുപ്പത് പ്രവർത്തകരുടെ അമ്മമാരുടെ ഹൃദയവേദനക്ക് നിങ്ങളുടെ പക്കൽ എന്ത് മറുപടിയാണ് ഉള്ളതെന്ന് അമിത് ഷാ മമതയോട് ചോദിച്ചു. ഒരു കാലത്ത് ഇന്ത്യയെ നയിച്ചിരുന്ന ബംഗാൾ ഇന്ന് ഗുണ്ടകളുടെ സ്വന്തം നാടായി അധപതിച്ചുവെന്നും അമിത് ഷാ പറഞ്ഞു.








