വയനാട്: വയനാട്ടിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ കൈയ്യാങ്കളി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകന് പ്രവർത്തകരുടെ മർദ്ദനമേറ്റു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത ബത്തേരി ടൗണ്‍ ഹാളിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു സംഭവം.
യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ യുഡിഎഫ് പ്രവർത്തകർ മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തവെയാണ് റിപ്പോര്‍ട്ടര്‍ ടി.വി കാമറാമാന് മനു ദാമോദറിനും യുഡിഎഫ് പ്രവർത്തകരുടെ മർദ്ദനമേറ്റത്. ഉടൻ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ യു.ഡി.എഫ് നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്പ്പെടെയുള്ളവർ വേദിയിലുള്ളപ്പോൾ നടന്ന സംഭവത്തിൽ ക്ഷമചോദിക്കുന്നതായി യു.ഡി.എഫ് നേതാവ് കെ.കെ. എബ്രഹാം പിന്നീട് മാധ്യമ പ്രവർത്തകരെ അറിയിച്ചു.
Discussion about this post